പുറമേരി: (nadapuram.truevisionnews.com)പൊതുമരാമത്ത് ഏഴു കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച പുറമേരി കുനിങ്ങാട് റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിച്ചത്. ആറ്കൽവെർട്ടുകളും, ഡ്രൈനേജും ഉൾപ്പെടെയാണ് നിർമ്മാണ പ്രവർത്തി നടത്തിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. ഇ ആർ നിധിൻ ലക്ഷ്മൺ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് വി കെ ജ്യോതി ലക്ഷ്മി, ജനപ്രതിനിധികളായ ടി പി സീന, ബിന്ദു പുതിയോട്ടിൽ, കെ എം വി ജിഷ,ബീന കല്ലിൽ, എം എം ഗീത, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ ടി കെ ബാലകൃഷ്ണൻ, ടി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് സാലി, അഭിജിത്ത് കോറോത്ത്, മനോജ് മുതുവടത്തൂർ, എൻ കെ രാജഗോപാലൻ, എ ടി കെ ഭാസ്കരൻ, സജീവൻ എടക്കുടി, സുമേഷ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി സി ഹാഷിം സ്വാഗതവും പി ബി പ്രബിഷ നന്ദിയും പറഞ്ഞു.
Renovated Athurugiriya-Kuningad road inaugurated












































