നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ 27 മുതൽ 30 വരെയായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൗമാരക്കാരായ വിദ്യാർഥികൾക്കിടയിലെ സാഹിത്യ- സാംസ്കാരിക അഭിരുചി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒരുക്കുന്നത്.
അതോടൊപ്പം നാദാപുരം മേഖലയിലെ പൊതു സമൂഹത്തിന് ഒത്തു ചേരാനുള്ള ഒരു വലിയ സാംസ്കാരിക വേദിയായും ലിറ്ററേച്ചർ ഫെസ്റ്റിവൽ മാറും എന്നാണ് പ്രതീക്ഷയെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രശസ്തരായ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകമേള,കരിയർ എക്സ്പോ,ആർട്ട് ഗാലറി ,കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രഗത്ഭർ എത്തിച്ചേരുന്ന



ലിറ്ററേച്ചർ ഫെസ്റ്റിവലിലും പുസ്തകമേള,കരിയർ എക്സ്പോ, ആർട്ട് ഗാലറി എന്നിവ സന്ദർശിക്കുന്നതിനും മുഴുവൻ രക്ഷിതാക്കളും എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. ഒക്ടോബർ 27 തിങ്കളാഴ്ച്ച പകൽ 2.30 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനാകും നജിബ് കാന്തപുരം എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗാന വിരുന്നിന് പട്ടുറുമാൽ ഫെയിം ഇസ്മയിൽ നാദാപുരം&ടീം നേതൃത്വം നൽകും.
ഒക്ടോബർ 28 ചൊവ്വ 2.30 Pm കാവ്യ സദസ്സ് ഉദ്ഘാടനം: വീരാൻ കുട്ടി( പ്രശസ്തകവി) . പങ്കെടുക്കുന്നവർ സാദിർ തലപ്പുഴ(കവി,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) കെ സലീന (കവിയത്രി) സീന പി കെ (കവിയത്രി) മാജിക് ഷോ: രാജീവൻ മേമുണ്ട, കുട്ടികളുടെ കലാ പരിപാടികൾ.
ഒക്ടോബർ 29 ബുധൻ: കഥാ സായാഹ്‌നം ഉദ്ഘാടനം: പി സുരേന്ദ്രൻ( കഥാകൃത്ത്). പങ്കെടുക്കുന്നവർ വി സി ഇഖ്ബാൽ( സാഹിത്യകാരൻ)ആയിഷ അലിഷ്ബ (വിദ്യാർഥി, എഴുത്തുകാരി) അഷ്‌റഫ് തൂണേരി ( ഡോക്യുമെൻ്ററി സംവിധായകൻ) നാടൻ പാട്ട് : കുട്ടികളുടെ കലാപരിപാടികൾ
ഒക്ടോബർ 30 വ്യാഴം 2.30 Pm: ചരിത്ര വായന ഉദ്ഘാടനം : പി ഹരീന്ദ്രനാഥ്( ചരിത്രകാരൻ, ഗ്രന്ഥകർത്താവ്). പങ്കെടുക്കുന്നവർ പ്രൊഫ.കെ കെ അഷ്‌റഫ് ( ചരിത്ര അധ്യാപകൻ) ശംസീർ കേളോത്ത് ( എഴുത്തുകാരൻ) പുസ്തക മേള. കരിയർ എക്സ്പോ ആർട്ട് ഗാലറി. സംഘാടക സമിതി ചെയർമാൻ പിബി കുഞ്ഞമ്മത് ഹാജി, ജനറൽ കൺവീണർ ഏ. കെ രഞ്ജിത്ത്, പി.ടി. എ. പ്രസിഡൻ്റ് മുഹമ്മദ് പുറമേരി, മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സിക്രട്ടറി ടി.കെ. അബ്ബാസ്, വൈസ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് , എസ് എം സി ചെയർമാൻ പി. കെ. മുഹമ്മദ് എടച്ചേരി, കൺവീനർ എം എം മുഹമ്മദ്, എൻ. വി. ഹാരിസ്, മുഹമ്മദ് പേരോട്, സി. അബ്ദുൽ ഹമീദ്, എ.ടി. റഹൂഫ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Fest from 27th to 30th; Perode School Literature Festival, preparations complete













































