കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യമുന്നയിച്ച് വ്യാപാരികൾ ധർണ്ണാ സമരം സംഘടിപ്പിച്ചു. ഗതാഗതകുരുക്കിൽ പൊറുതിമുട്ടിയ കല്ലാച്ചി ടൗണിനെ മോചിപ്പിക്കാൻ അടിയന്തിരമായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പാച്ച് വർക്ക് ചെയ്യണമെന്നും അല്ലാത്തപക്ഷം വ്യാപാരികൾ പി ഡബ്ള്യു ഡി ഓഫീസ് ഉപരോധിക്കുമെന്ന് നാദാപുരം മണ്ഡലം വ്യാപാരി വ്യവസായിഏകോപനസമിതി പ്രസിഡന്റ് കണേക്കൽ അബ്ബാസ് പറഞ്ഞു.
ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണ്ണാസമരത്തിൽ എംസി ദിനേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതവും,ജലീൽവാണിമേൽ,ശ്രീരാമൻ എ സി സി, റ്റാറ്റ അബ്ദുറഹിമാൻ, സുധീർ ഒറ്റപുരക്കൽ, തണൽ അശോകൻ, പവിത്രൻ, പോക്കുഹാജി, ഷഫീഖ്, ജമാൽ എന്നിവർ നേതൃത്വം നൽകി.



ട്രാഫിക് നിയന്ത്രണം കാലോചിതമായി പരിഷ്കരിക്കാത്തതും, ഇരുട്ട് മൂടുന്ന ടൗണിൽ ആവശ്യമായ തെരുവുവിളക്കുകൾ കത്തിക്കാനും,ബസ്‌കാത്തിരിപ്പു കേന്ദ്രത്തിൽ ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കാനും ഏകോപനസമിതി ആവശ്യപ്പെട്ടു.
Traders stage protest demanding resolution to traffic congestion in Kallachi Town