ചെക്യാട്: ചെക്യാട് ഗ്രാമപഞ്ചായത്തിൽ അനധികൃതമായി വോട്ട് ചേർക്കാൻ യു.ഡി.എഫ്. ശ്രമിക്കുന്നതായി കാണിച്ച് എൽ.ഡി.എഫ്. പതിമൂന്നാം വാർഡ് കമ്മറ്റി ജില്ലാ കലക്ടർക്കും ജില്ലാ ഇലക്ടറൽ ഓഫീസറായ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർക്കും ഗ്രാമ പഞ്ചായത്ത് ഇലക്ടറൽ ഓഫീസറർക്കും പരാതി നൽകി.
പതിമൂന്നാം വാർഡിൽ താമസക്കാരല്ലാത്ത അതിർത്തി വാർഡായ 12, 14 ലെ താമസക്കാരെ രണ്ട് വീട്ടു നമ്പറുകളിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വോട്ടർ പട്ടിക പരിഷ്കരണ വേളയിൽ ഹിയറിംഗ് നടത്തി സ്ഥിര താമസക്കാരല്ലാത്തതിനാൽ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത വോട്ടുകളും വീണ്ടും കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.



മുസ്ലീം ലീഗ് വാർഡ് സെക്രട്ടറിയുടേയും മുൻ പഞ്ചായത്തംഗത്തിന്റേയും വീട്ടിൽ പോലും വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കാൻ അപേക്ഷ നൽകിയവയിൽ ഉൾപ്പെടുന്നുണ്ട്.
അനധികൃത വോട്ട് ചേർക്കുന്നത് തടയാൻ കലക്ടർ ഇടപെടണമെന്നും ഇവർക്കെതിരെ ജനാധിപത്യ അട്ടിമറി ശ്രമത്തിനെതിരെ കേസെടുക്കണമെന്ന് എൽ.ഡി.എഫ് പതിമൂന്നാം വാർഡ് കമ്മറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Attempt to illegally tally votes LDF files complaint against UDF