നാദാപുരം : (nadapuram.truevisionnews.com) കടം വാങ്ങിയ പോളുമായി മത്സരിക്കാനിറങ്ങിയ വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറിയിലെ പ്ലസ്ടു വിദ്യാർത്ഥിനി അയോണക്കിത് സ്വപ്ന നേട്ടം കോഴിക്കോട് ജില്ല സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണം നേടിയാണീ മിടുക്കി നാടിൻ്റെ അഭിമാനമായത്.
സംസ്ഥന കായിക മേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് അയോണ മത്സരിക്കും. കഴിഞ്ഞ പത്ത് വർഷത്തോളമായി നാദാപുരം ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ താരങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി കാത്തിരിക്കുകയാണ് സ്കൂൾ പി.ടി.എ യും അധ്യാപകരും.
With a borrowed pole Iona achieves gold despite limitations