നാദാപുരം : (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ നയിക്കുക പുരുഷന്മാരാകാൻ സാധ്യതയുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തിൽ എട്ടിടത്ത് സ്ത്രീ സംവരണം ഉറപ്പായി. വാണിമേൽ ബ്ലോക്ക് ഡിവിഷൻ പട്ടിക ജാതി സംവരണവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് സ്ത്രീ സംവരണമില്ല.
ഇന്ന് കോഴിക്കോട് കളക്ടറേറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ നറക്കെടുപ്പിലൂടെയാണ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. പട്ടികജാതി സംവരണ വിഭാഗത്തിൽ ഏഴാം വാർഡ് വാണിമേലും, സ്ത്രീ സംവരണത്തിൽ മൂന്നാം വാർഡ് ചെക്യാടും, എട്ടാംവാർഡ് കല്ലാച്ചിയും, ഒമ്പതാം വാർഡ് കുമ്മങ്കോടും , പതിനൊന്നാം വാർഡ് നാദാപുരവും, പന്ത്രണ്ടാം വാർഡ് തൂണേരിയും , പതിമൂന്നാം വാർഡ് കോടഞ്ചേരിയും , പതിനാലാം വാർഡ് പുറമേരിയും , പതിനഞ്ചാം വാർഡ് എടച്ചേരിയും എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്.



Women's reservation at eight places in Thuneri block Scheduled Caste also at Vanimel