നാദാപുരം : (nadapuram.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷനു മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണ്ണയും. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ. ബാലകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.



ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹേമചന്ദ്രൻ, പി. കരുണാകരകുറുപ്പ്, എം.പി. സഹദേവൻ കെ.ചന്തു, പി.വി. വിജയകുമാർ, എം.കെ.രാധ, ടി. പീതാംബരൻ, പി.കെ സുജാത, ടി. രാജൻ,സി.എച്ച്. ശങ്കരൻ, ടി. അബ്‌ദുറഹ്മാൻ, പി. ലക്ഷ്മി, വാസു പുതിയോട്ടിൽ, ഒ.പി. ഭാസ്കരൻ പ്രസംഗിച്ചു. പ്രകടനത്തിന് പി.പി. കുഞ്ഞമ്മത്,കെ.കെ. പുരുഷൻ, സുരേന്ദ്രൻ തൂണേരി, കെ.എം.മോഹൻദാസ്, എ. അജയകുമാർ, സുരേന്ദ്രൻ മംഗലശ്ശേരി, കെ.കുഞ്ഞിക്കണ്ണൻ, എം.എം.വാസു എന്നിവർ നേതൃത്വം നൽകി.
Pensioners Union organizes march and dharna in Kallachi