വാണിമേൽ:(nadapuram.truevisionnews.com) വെള്ളിയോട് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന വിദ്യാർത്ഥിപരിപോഷണ പരിപാടിയായ ഉണർവ്വ് 2025 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സയൻസ് കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലെ വ്യത്യസ്ത സാധ്യതകൾ വിവരിക്കുന്ന പ്രത്യേക കരിയർ സെഷൻ പരിപാടിയുടെ സവിശേഷതയായിരുന്നു.
പ്രശസ്ത പാരൻ്റിംഗ് കോച്ച് എസ്.വി മുഹമ്മദലി രക്ഷാകർതൃ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ പരിശീലകരായ ഡോ. സുചിത്രൻ പി , രാജേഷ് കുളങ്ങര, ഷിജു ആർ, മുഹമ്മദ് സുന്നുമ്മൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അമൃത ടി.വി ഫെയിം ആരതി സി.വി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളുമുണ്ടായിരുന്നു. പി.ടി.എ പ്രസിഡണ്ട് കെ.പി രാജാൻ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.പി ഗിരീഷൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വിനു സി.കെ നന്ദിയു പറഞ്ഞു.
Unarv 2025 program a student development program, has become a notable event





































.jpeg)




