നാദാപുരം: ( nadapuramnews.in ) നാദാപുരത്ത് വ്യാപക മോഷണം. നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം. ഒരു സംഘം പേർ ചേർന്ന് മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ വ്യാപകമായി മോഷണം നടന്നതായാണ് പരാതി. പുറമേരിയിലെ നരസിംഹമൂർത്തി ക്ഷേത്രത്തിലും, തൊട്ടടുത്തുള്ള കോട്ടത്ത് ക്ഷേത്രത്തിലുൾപ്പെടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭണ്ഡാരത്തിലെ മുഴുവൻ പണവും മോഷ്ടാവ് കൈക്കലാക്കിയതായി ക്ഷേത്രപൂജാരിമാർ പറഞ്ഞു. പുറമേരിയിലെ നരസിംഹമൂർത്തി ക്ഷേത്രത്തിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഇതിനിടെ ശബ്ദം കേട്ട് ക്ഷേത്രജീവനക്കാരൻ ഓടിവന്നതിനാൽ മോഷ്ടാവ് രക്ഷപെടുകയായിരുന്നു. സമീപത്തുള്ള സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് അറിയിച്ചു.
Widespread theft in Nadapuram treasuries of several temples broken open and looted

































