തുണേരി: (nadapuram.truevisionnews.com)തുണേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച വള്ളിൽ -വിളക്കാട്ടു വള്ളി റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. ക്ഷേമ കാര്യം സ്ഥിരം സമിതി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, അബ്ബാസ് തേൾക്കണ്ടി, എ. കെ. ടി കുഞ്ഞമ്മത്, അഹ്‌മദ് ഹാജി എൻ, നവാസ്, ടി, അബൂബക്കർ കെ കെ, മൻസൂർ എൻ സി, ഇസ്മായിൽ വി വി, ഷമീർ, ഇല്യാസ്, റാഷിദ്, കാസിം ടി, സജീർ വി പി, അമ്മത് ഒ എം, അസീം, നാസർ ഒറിസ് ഗോൾഡ്, റഷീദ് പി പി, മൊയ്തു ഹാജി, ഹമീദ് ടി, നസീർ വി വി എന്നിവർ സംബന്ധിച്ചു



Vallil Vilakkattu Valli road in Thooneri Grama Panchayath was inaugurated