പാറക്കടവ്: തിരുവസന്തം 1500 -സിറാജുൽഹുദാ പാറക്കടവ് കാമ്പസിൽ മീലാ ദാഘോഷത്തിൻ്റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ പരിപാടിക്ക് ഇന്നലെ പരിസമാപ്തി കുറിച്ചു. രാവിലെ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി ഗ്രാൻ്റ് മൗലിദും തിരുനബി സന്ദേശറാലിയും നടന്നു.
ദഫിൻ്റെയും സ്കൗട്ടിൻ്റെയും സകേറ്റിംങ്ങിൻ്റെയും വർണ്ണ ഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. റാലിയെ പേരോട് ഉസ്താദ്, വില്യാപ്പള്ളി ഉസ്താദ് അഭിവാദ്യം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരൻ്റിംങ്ങ് സെഷനിൽ പ്രഗത്ഭ മന:ശാസ്ത്രടൈനർ ഡോ: അബദുസ്സലാം ഓമശ്ശേരി നേതൃത്വം നൽകി.



സമാപന ദിവസമായ ഇന്നലെ പങ്കെടുത്ത പതിനായിരത്തോളം ആളുകൾക്ക് ഭക്ഷണ വിതരണം നടത്തി. സയ്യിദ് ഹുസൈൻ തങ്ങൾ, മുനീർ സഖാഫി, അബദു റഹിം സഖാഫി, പ്രിൻസിപ്പൽ ശമീർ മാസ്റ്റർ, പുന്നങ്കോട്ട് അബൂബക്കർ ഹാജി, മാവിലാട്ട് ഇസ്മാഇൽ ഹാജി, കല്ലുകൊത്തി അബൂബക്കർ ഹാജി, പുന്നോറത്ത് അമ്മദ് ഹാജി, ഹമീദ് ഹാജി കുഞ്ഞിക്കണ്ടി, റാഷിദ് കെ .കെ.എച്ച്, മൂസ മാട്ടാമൽ നേതൃത്വം നൽകി.
Madhurasul's end at Parakkadavu Sirajul Huda