നാദാപുരം :[nadapuram.truevisionnews.com] ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം നാളെ (വെള്ളി) ആരംഭിക്കും. വൈകിട്ട് 4 30ന് പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മുഖ്യ പ്രഭാഷണം നടത്തും. ആറിന് ശനിയാഴ്ച രാവിലെ 9 മണിക്ക് കുന്നുമ്മൽ പള്ളിക്ക് സമീപം മുൻഎം എൽ എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6 30 ന് മുടവന്തേരിയിൽ നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും.7 ന് ഞായർ രാവിലെ 9 മണിക്ക് മൂന്നാം ദിവസത്തെ പര്യടനം ജാതിയേരിയിൽ കെ പി സി സി സെക്രട്ടറി അഡ്വ. ഐ മൂസ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് വാണിമേലിൽ സമാപന സമ്മേളനം കെ പി സി സി സെക്രട്ടറി
എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. 8ന് തിങ്കൾ വൈകുന്നേരം മൂന്നു മണിക്ക് ചേലക്കാട് വെച്ച് ഡി സി സി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7ന് നാദാപുരം കസ്തൂരികുളത്ത് സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
KK Navazs's election tour will begin tomorrow










































