പുറമേരി :[nadapuram.truevisionnews.com] കോഴിക്കോട് ജില്ലാ പഞ്ചായത്തു എടച്ചേരി ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി വത്സല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് ജന സമ്പർക്ക യാത്ര അരൂർ നടേമ്മൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.സൂപ്പി നരിക്കാട്ടേരി, കെ ടി അബ്‌റഹുമാൻ, വി.പി കഞ്ഞമ്മദ് മാസ്റ്റർ
മോഹനൻ പാറക്കടവ്, പി അജിത്, കെ സജീവൻമാസ്റ്റർ, കെ ടി ഗഫൂർ മാസ്റ്റർ, എം വിജയൻമാസ്റ്റർ, എം എ ഗഫൂർ,സി പവിത്രൻ മാസ്റ്റർ, ടി കുഞ്ഞി ക്കണ്ണൻ, കെ പി ദാമോദരൻ എന്നിവർ സംസാരിച്ചു.
The District Panchayat Edachery Division public relations campaign has concluded.









































