വളയം: [nadapuram.truevisionnews.com] ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിൽ (47)നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡിൽ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ്.ഐ ആർ.രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്.
KL 18 U 3278 നമ്പർ ഓട്ടോയിൽ 3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.90 കുപ്പി (45 ലിറ്റർ) മാഹി മദ്യമാണ് പിടികൂടിയത്.
A native of Valayam was arrested for smuggling liquor; 45 liters of Mahe liquor was seized.











































