പുറമേരി: (nadapuram.truevisionnews.com) പുറമേരി ഗ്രാമപഞ്ചായത്തിൻ്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും ഫണ്ടുകൾ ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ആറാം വാർഡിലെ ചാത്തോത്ത് അങ്കണവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എൻ.കെ.അലിമത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീന കല്ലിൽ, കെ.എം. വിജിഷ, വാർഡ് മെമ്പർ കൂടത്താങ്കണ്ടി രവി, വാർഡ് സമിതി കൺവീനർ അമീർ.കെ.പി, ദിലീപ് പെരുമുണ്ടച്ചേരി, ചന്ദ്രൻ ആനോത്ത്, ചിറയിൽ കാസിം, മുഹമ്മദ്.വി.കെ, കീഴ്പ്പാട്ട് മുഹമ്മദ്, ശശി.സി, അജി.പി.ഇ , ടി.കെ.കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു. ചിറയിൽ മൂസ്സ ഹാജി സ്വാഗതവും ലീന ടീച്ചർ നന്ദിയും പറഞ്ഞു.
Chathoth Anganwadi building inaugurated











































