തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തീകരിച്ച തണൽ ബസ് സ്റ്റോപ്പ് കാച്ച്യത്തറിൽ റോഡ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിഷ കുഞ്ഞിപുരയിൽ അധ്യക്ഷയായി.
വി.എം.ബിജേഷ്, അനീസ് മാണിക്കോത്ത്, പുരുഷു കാച്യത്തറമൽ, കാട്ടിൽ സുന്ദരൻ, കുഞ്ഞിരാമൻ.കെ.ടി, കമല, ജാനു. കെ.ടി, ശാന്തി കാട്ടിൽ എന്നിവർ സംബന്ധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിലാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.



New way to travel; Road in the second ward of Thuneri Grama Panchayat opened












































