നാദാപുരം: ( nadapuram.truevisionnews.com) എം പി ഇല്ലെങ്കിൽ ഞങ്ങളില്ലെന്ന് പ്രഖ്യാപിച്ച് തൂണേരിയിലും വളയത്തും വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ പൊതു പരിപാടികൾ യുഡിഎഫ് ബഹിഷ്ക്കരിക്കും.
ഷാഫി പറമ്പിൽ എം പി യെ ഇരുപരിപാടികളിലും ക്ഷണിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് കെട്ടിട ഉദ്ഘാടനവും വളയം ഗവ. ഐ ടി ഐ കെട്ടിട ഉദ്ഘാടനവും യുഡിഎഫ് ബഹിഷ്കരിക്കും.



പാർലമെൻ്റ് അംഗമായിട്ടും ഷാഫി പറമ്പിൽ എം പി യെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചു ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും.
മന്ത്രി ശിവൻ കുട്ടിയെ പങ്കെടുപ്പിക്കുകയും എം പിയായ ഷാഫി പറമ്പിലിനെ അവഗണിക്കുകയും ചെയ്തത് രാഷ്ട്രീയ പക്ഷപാതമാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് പറഞ്ഞു. പണി പൂർത്തിയാവാതെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനെ നേരത്തേ തന്നെ യുഡിഎഫ് വിമർശിച്ചിരുന്നു. മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന വളയത്തെ പരിപാടിയിലും എംപിയേ ക്ഷണിച്ചിട്ടില്ല.
UDF boycotts minister in Thuneri and Valayat




































