കല്ലാച്ചി: (nadapuram.truevisionnews.com) ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു.
പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. വി. റിനീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
അഖിലമര്യാട് , കെ.ടി കെ അശോകൻ, കോടിക്കണ്ടി മൊയ്തു, കെ പ്രേമദാസ്, പി.പി മൊയ്തു, പി.വി ജയലക്ഷ്മി, എ.വി മുരളീധരൻ, രൂപേഷ് കിഴക്കേടത്ത്, പി.വി ചാത്തു, കെ.എം അഷ്റഫ്, ടി രവീന്ദ്രൻ, എം.കെ വിജേഷ്, തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Congress Mandal Committee organized Gandhi Smriti Sangam in Nadapuram

































