നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം സൈത്തൂൺ ഗ്രൂപ്പ് സി ഇ ഒ നൗഫൽ നരിക്കോളി നിർവ്വഹിച്ചു.ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നാല് ദിവസങ്ങളിലായി സാഹിത്യ സംവാദം, കവി സമ്മേളനം,പുസ്തക മേള,ചിത്രകല കേമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
സ്‌കൂൾ മനേജർ പി ബി കുഞ്ഞമ്മത് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.



മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി ടി കെ അബ്ബാസ്,എസ് എം സി ചെയർമാൻ പി കെ മുഹമ്മദ്,പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത്,ഹെഡ്മാസ്റ്റർ കെ അബ്‌ദുൽ ജലീൽ,സംഘാടക സമിതി കൺവീനർ മുഹമ്മദ് മേച്ചേരി,ഭാരവാഹികളായ ഹാരിസ് എൻ വി,ഇസ്മയിൽ വാണിമേൽ,അബ്‌ദുൽ ഹമീദ് സി,അസീസ് ആര്യമ്പത്ത്,ജാഫർ വാണിമേൽ,ഇസ്മയിൽ എം,ഫാസിൽ സിവി സംസാരിച്ചു.
MIM Literature Festival logo unveiled












































