നാദാപുരം : ( nadapuram.truevisionnews.com) മലയാളത്തിൻ്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായരുടെ നിത്യ സ്മാരകം നാദാപുരം മേഖലയിൽ ആദ്യമായി യാഥാർത്ഥ്യമായി. കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രോവിഡൻസ് സ്കൂളിലാണ് എംടി ഓഡിറ്റോറിയം തുറന്നത്. എംടിയുടെ നിഴലായി കൂടെ ഉണ്ടായിരുന്ന കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന പുരുഷൻ കടലുണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച ലൈബ്രറി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.



പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി. സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ 2025ലെ വജ്രജൂബിലി ഫെലോഷിപ്പിന് അർഹയായ പ്രൊവിഡൻസ് സ്കൂൾ നൃത്ത അധ്യാപിക കലാമണ്ഡലം ആതിര നന്ദകുമാറിനുള്ള പിടിഎയുടെ ഉപഹാരവും പുരുഷൻ കടലുണ്ടി കൈമാറി. നൃത്ത അധ്യാപകരായ സുരേന്ദ്രൻ, ആതിര നന്ദകുമാർ എന്നിവരെ പിടിഎ ഭാരവാഹികളായ കെ.പി. അഭിലാഷ്, മനോജൻ കുന്നത്ത്, ജിജിന നമീഷ്, രോഷിൻ എന്നിവർ ആദരിച്ചു. അധ്യാപകർ സംഭാവന ചെയ്ത ലൈബ്രറി പുസ്തകം കെജി സെക്ഷൻ പ്രാധാനഅധ്യാപിക അജിത ഏറ്റുവാങ്ങി.
ഓർച്ചാഡ് ഇന്ത്യ സ്കോളർഷിപ്പ് എഡിറ്റോറിയൽ ബോഡ് അംഗം മണിലാൽ കുറിയേരി, പ്രിൻസിപ്പൾ എം കെ വിനോദൻ, പിടിഎ ട്രഷറർ എംടി കെ മനോജൻ , പോഗ്രാം കൺവീനർ ടിസി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ സ്വാഗതവും പ്രധാന അധ്യാപിക സി ബീന നന്ദിയും പറഞ്ഞു.
എം ടി വാസുദേവൻ നായർ ചെയർമാനായ ഓർച്ചാഡ് ഇന്ത്യ ചിൽഡ്രൻസ് തിയേറ്ററിൻ്റെ ടാലൻ്റ് ടെസ്റ്റിൽ ഒരു പതിറ്റാണ്ടിലേറെയായി മികച്ച വിദ്യാലയമായി പ്രോവിഡൻസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
A permanent memorial to the great genius of Malayalam has been opened in Nadapuram