വളയം: ( nadapuram.truevisionnews.com) കഴിഞ്ഞ ദിവസം നിര്യാതനായ വളയത്തെ പൗര പ്രമുഖനും പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയായിരുന്ന എൻ അഹമ്മദ് കുട്ടി അനുസ്മരണ സംഗമം വളയത്ത് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തന രംഗത്ത് അഹമ്മദ് കുട്ടി പുലർത്തിയ മാതൃകാ പരമമായ കൃത്യനിഷ്ഠയും സത്യസന്ധതയും പ്രഭാഷകർ അനുസ്മരിച്ചു.



പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പ്രസിഡൻറ് ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, ജില്ലാ വൈ. പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ നിയോജക മണ്ഡലം ഭാരവാഹികളായ എൻ.കെ മൂസ മാസ്റ്റർ, അബ്ദുല്ല വയലലോളി, ടി.എം.വിഅബ്ദുൽ ഹമീദ്, കെ ചന്ദ്രൻ മാസ്റ്റർ, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, നസീർ വളയം, സി.വി കുഞ്ഞബ്ദുല്ല, സി.കെ ഉസ്മാൻ ഹാജി, ഒ.പി അബ്ദുല്ല, എൻ റൈഹാനത്ത്, സുശാന്ത് വളയം, പി ഹമീദ്, ഇ.വി അറഫാത്ത്, സി.കെ ജമാൽ, ലിയാഖത്ത് കുനിയിൽ, എം.ടി ഫിറോസ്, ഇ.കെ സാദിഖ്, നംശിദ് കുനിയിൽ, സി.എം കുഞ്ഞമ്മദ് പ്രസംഗിച്ചു.
Muslim League commemorates N Ahmed child