വളയം: ( nadapuram.truevisionnews.com) പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ "മേരി ആവാസ് സുനോ" എന്ന പരിപാടി സംഘടിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സദസ്സ്യരെ അഭിമുഖീകരിക്കാനുള്ള കഴിവ് ബാല്യങ്ങൾക്ക് നേടിക്കൊടുക്കുക, നയിക്കാൻ കെൽപ്പുള്ളൊരു തലമുറയെ സൃഷ്ടിക്കുക, വിദ്യാർഥികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാൻ പരിപാടി സംഘടിപ്പിച്ചത് .



കുട്ടികൾക്ക് വേണ്ടി ഒ.പി അശോകൻ മാസ്റ്റർ വ്യക്തിത്വ വികസന ക്ലാസ് നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി എം നാണു പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് ഗ്രന്ഥശാല മാസികയായ ഗ്രന്ഥാ ലോകത്തിന്റെ ഫണ്ട് കൈമാറി കൂടാതെ വായനാമത്സരം , പ്രസംഗ മത്സരം വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. ജിജിത്ത് പി, ഷാജി പി.സി,ദിനിൽ പി എന്നിവർ സംസാരിച്ചു
The program 'Meri Awas Suno' was organized by the Pranavam Library.