വർണ്ണാഭമായി വളയം; പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന് സമർപ്പിച്ചു

വർണ്ണാഭമായി വളയം; പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന് സമർപ്പിച്ചു
Oct 19, 2025 05:39 PM | By Athira V

വളയം: ( nadapuram.truevisionnews.com)  പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വികസനം നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങൾക്കും നഗര പ്രൗഡി പകരണമെന്ന ഇടതുപക്ഷ സർക്കാർ നയത്തിൻ്റെ ഭാഗമായി വളയം ഗ്രാമത്തിൻ്റെ പ്രധാന കവലയ്ക്ക് ആധുനിക മുഖമായി.

നടപാതകൾ വർണ്ണ ടൈലുകൾ പാകിയും കാൽ നടയാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ കൈവരികൾ നിർമ്മിച്ചും മനോഹരമാക്കി മറ്റിയിട്ടുണ്ട് വളയം ടൗൺ . ഒപ്പം കുയ്തേരി റോഡ് കവലയും ടൈൽ വിരിച്ച് മനോഹരമാക്കി. പാതകൾക്ക് ഇരുവശത്തും സ്ഥാപിച്ച വിളക്കുമാടങ്ങൾ പ്രകാശിച്ച് തുടങ്ങിയതോടെ വളയത്തിൻ്റെ രാത്രി മനോഹാരിത ഏറി.

ഇകെ വിജയൻ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെയും ശ്രമഫലമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ച 250 ലക്ഷം രൂപ ചിലവിലാണ് വളയം ടൗൺ നവീകരിച്ചത്.

രണ്ടര കോടി അടങ്കല്‍ തുക വിനിയോഗിച്ചാണ് ടൗണ്‍ നവീകരിച്ചത്. വീതികൂടിയ റോഡ്, ഇന്റര്‍ലോക്ക്, നടപ്പാത, പാര്‍ക്കിങ് ഏരിയ, കൈവരി, വൈദ്യുത അലങ്കാരവിളക്കുകള്‍, പെയിന്റിങ്, പൂന്തോട്ടം, സെല്‍ഫി പോയിന്റ്, പുതിയ അഴുക്കുചാല്‍ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായി.

വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ അരുണ്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി അംബുജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി വിനോദ്, സ്വാഗതസംഘം കണ്‍വീനര്‍ കെ എന്‍ ദാമോദരന്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികളായ സി ബാലന്‍, ഒ പ്രേമന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എഞ്ചിനീയര്‍ സി ബി നളിന്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The renovated ring in Puthumodi was dedicated to the town and country.

Next TV

Related Stories
കേരളത്തിൽ എൽഡിഎഫ് വികസന മാജിക് - മന്ത്രി പിഎ മുഹമ്മദ് റിയാസ്

Oct 19, 2025 07:16 PM

കേരളത്തിൽ എൽഡിഎഫ് വികസന മാജിക് - മന്ത്രി പിഎ മുഹമ്മദ് റിയാസ്

കേരളത്തിൽ എൽഡിഎഫ് വികസന മാജിക് - മന്ത്രി പിഎ മുഹമ്മദ് റിയാസ്...

Read More >>
നാടിന് അഭിമാനമായി; വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന ഫാത്തിമ

Oct 19, 2025 07:11 PM

നാടിന് അഭിമാനമായി; വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന ഫാത്തിമ

വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന...

Read More >>
തെളിനീർ; മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു

Oct 19, 2025 11:59 AM

തെളിനീർ; മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു

മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു...

Read More >>
കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

Oct 18, 2025 08:38 PM

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ...

Read More >>
അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

Oct 18, 2025 07:43 PM

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി...

Read More >>
തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

Oct 18, 2025 07:04 PM

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക...

Read More >>
Top Stories










GCC News






Entertainment News





//Truevisionall