കേരളത്തിൽ എൽഡിഎഫ് വികസന മാജിക് - മന്ത്രി പിഎ മുഹമ്മദ് റിയാസ്

കേരളത്തിൽ എൽഡിഎഫ് വികസന മാജിക് - മന്ത്രി പിഎ മുഹമ്മദ് റിയാസ്
Oct 19, 2025 07:16 PM | By Athira V

വളയം : ( nadapuram.truevisionnews.com) എൽഡിഎഫ് മാജിക്കാണ് ഇടത് പക്ഷ ഗവൺമെന്റ്  കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കേരളത്തിൻ്റെ വികസനത്തിൽ കൊണ്ടുവന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വളയം ടൗണ്‍ സൗന്ദര്യവത്കരണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച റോഡുകളൊരുക്കാന്‍ എല്ലാ രീതിയിലും സര്‍ക്കാര്‍ ഇടപെടും. പശ്ചാത്തല വികസന മേഖലയില്‍ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

രണ്ടര കോടി അടങ്കല്‍ തുക വിനിയോഗിച്ചാണ് ടൗണ്‍ നവീകരിച്ചത്. വീതികൂടിയ റോഡ്, ഇന്റര്‍ലോക്ക്, നടപ്പാത, പാര്‍ക്കിങ് ഏരിയ, കൈവരി, വൈദ്യുത അലങ്കാരവിളക്കുകള്‍, പെയിന്റിങ്, പൂന്തോട്ടം, സെല്‍ഫി പോയിന്റ്, പുതിയ അഴുക്കുചാല്‍ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായി.

വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ അരുണ്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി അംബുജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി വിനോദ്, സ്വാഗതസംഘം കണ്‍വീനര്‍ കെ എന്‍ ദാമോദരന്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികളായ സി ബാലന്‍, ഒ പ്രേമന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എഞ്ചിനീയര്‍ സി ബി നളിന്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LDF's development magic in Kerala - Minister PA Muhammad Riyaz

Next TV

Related Stories
നാടിന് അഭിമാനമായി; വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന ഫാത്തിമ

Oct 19, 2025 07:11 PM

നാടിന് അഭിമാനമായി; വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന ഫാത്തിമ

വാണിമേൽ പഞ്ചായത്തിലേക്ക് ആദ്യ നാഷണൽ മെഡൽ നേടി റന...

Read More >>
വർണ്ണാഭമായി വളയം; പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന് സമർപ്പിച്ചു

Oct 19, 2025 05:39 PM

വർണ്ണാഭമായി വളയം; പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന് സമർപ്പിച്ചു

പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന്...

Read More >>
തെളിനീർ; മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു

Oct 19, 2025 11:59 AM

തെളിനീർ; മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു

മമ്പിലാക്കൂൾ പൊതു കിണർ ഉദ്‌ഘാടനം ചെയ്തു...

Read More >>
കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

Oct 18, 2025 08:38 PM

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ...

Read More >>
അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

Oct 18, 2025 07:43 PM

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി...

Read More >>
തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

Oct 18, 2025 07:04 PM

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക...

Read More >>
Top Stories










GCC News






Entertainment News





//Truevisionall