വാണിമേൽ: ( nadapuram.truevisionnews.com) ഒക്ടോബർ 10,11,12 തീയതികളിൽ ബൽഗാമിൽ വെച്ച് നടന്ന നാഷണൽ ആട്യ - പാട്യ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സിൽവർ മെഡൽ നേടി നാടിനഭിമാനമായി റന ഫാത്തിമ കെ. വാണിമേൽ കല്ലിൽ അബ്ദുറഹ്മാൻ്റെയും മുബീനയുടെയും മകളായ ഈ മിടുക്കി കരാട്ടെയിൽ ബ്ലാക്ക് ബെൽട്ട് നേടിയിട്ടുണ്ട്. നിരവധി തവണ സംസ്ഥാന തലങ്ങളിൽ കരാട്ടെ ,തയ്ക്വാണ്ടോ, ജുഡോ മൽസരങ്ങളിൽ ജേതാവായിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാന റഗ്ബി മൽസരത്തിൽ കോഴിക്കോട് ജില്ലക്ക് വേണ്ടി സ്വർണമെഡൽ നേടിയ ജില്ലാ ടീമിലും അംഗമായിരുന്നു റന ഫാത്തിമ. വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കി ബി.എം എ ക്ലബ്ബിന് വേണ്ടിയാണ് ജില്ലയിൽ മത്സരിച്ചത്.
Rana Fathima wins first national medal for Vanimel Panchayat