നാദാപുരം :(nadapuram.truevisionnews.com) സബ്ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. നാദാപുരം സബ് ജില്ലാ കലോത്സവം നവംബർ 11 മുതൽ 14 വരെ ടിഐഎം ഗേൾസ് എച്ച്എസ്എസിൽ വച്ച് നടക്കുന്നു. ലോഗോ പ്രകാശനം പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബു നിർവഹിച്ചു .
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ കെ ബിജിത്തും കൺവീനർ എം കെ സുരേന്ദ്രനും ഏറ്റുവാങ്ങിഎ ഇ ഓ സി എച്ച് സനൂപ് ,ബി പി സി ടി സജീവൻ ,ടി ഐ എം എച്ച്എസ്എസ് പ്രധാനാധ്യാപിക സക്കീന ഇ ,പ്രിൻസിപ്പൽ പ്രതിനിധി മനോജ് കുമാർ കെ , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ ദിലീപ് കുമാർ ,റഷീദ് കെ , നസീർ എ ,സജീവ് കുമാർ എസ് ജെ ,പവിത്രൻ എം.ടി. ബിജിത്ത് എൻ പി സന്തോഷ് എം.കെ., വി.ടി.ലിഗേഷ് തുടങ്ങിയവർ സംബന്ധിച്ചു . പാറക്കടവ് ഗവൺമെൻറ് യുപി സ്കൂൾ ചിത്രകലാ അധ്യാപകൻ വത്സൻ.പി. യാണ് ലോഗോ രൂപകല്പന ചെയ്തത്.
The mamangam of art; Nadapuram sub-district art festival logo released






































