പുറമേരി: (nadapuram.truevisionnews.com) "മാറാനുറച്ച് പുറമേരി, ലക്ഷ്യം വികസന മുന്നേറ്റം" എന്ന മുദ്രാവാക്യവുമായി യുഡിഎഫ് പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗ്രാമയാത്ര ഇന്ന് വൈകീട്ട് പുറമേരിയിൽ സമാപിക്കും.
വികസന വിഷയങ്ങൾ മുൻനിർത്തിയാണ് യുഡിഎഫ് ഈ കാൽനട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. അരൂർ നടക്ക് മീത്തലിൽ പാറക്കൽ അബ്‌ദുല്ല ഉദ്ഘാടനം ചെയ്ത യാത്ര, ഇന്ന് തണ്ണീർ പന്തലിൽ നിന്നാണ് പ്രയാണം പുനരാരംഭിച്ചത്.



ഡയരക്‌ടർ പി അജിത്ത്, കോ-ഓഡിനേറ്റർ എ.പി മുനീർ, ക്യാപ്ടൻ കെ മുഹമ്മദ് സാലിഹ് വൈസ് ക്യാപ്‌ടൻ ടി കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകുന്ന യാത്ര മുസ്ലിം ലീഗ് നേതാവ് സൂപ്പി നിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
വിലാതപുരം (കണ്ണോളി താഴ), കുഞ്ഞല്ലൂർ ചിറയിൽ മുക്ക്, കനിങ്ങാട് മുതുവടത്തൂർ പോസ്റ്റ് ഓഫീസ് പരിസരം, പടിക്കലക്കണ്ടിമുക്ക്, കളത്തിൽ കുനിങ്ങാട്, പീടിക, പനയുള്ള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പുറമേരിയിൽ സമാപിക്കും.
UDF Gram Yatra to conclude in Udari today










































