കല്ലാച്ചി: (nadapdapuram.truevisionnews.com) ആചാര അനുഷ്ഠാനങ്ങളോടുകൂടി ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന തെയ്യത്തെയും, തെയ്യം തോറ്റ ങ്ങളെയും നാടൻ കലകളാക്കുന്നതിനെയും നാടൻ പാട്ടുകളാക്കി കലോത്സവത്തിന് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തി തെയ്യം കെട്ടിയാട്ട സംഘടന രംഗത്ത് വന്നു.
കല്ലാച്ചി വച്ച് ചേർന്ന ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന നാദാപുരം ഏരിയ കൺവെൻഷനാണ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ജില്ല എക്സിക്യുട്ടീവ് അംഗം ദിനേശൻ വേറ്റുമ്മൽ അധ്യക്ഷത വഹിച്ചു. ജില്ല രക്ഷധികാരി ഗംഗാധരൻ മുട്ടുങ്ങൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.



മുതിർന്ന അംഗങ്ങളായ ബാലകൃഷ്ണൻ മാസ്റ്റർ, ചന്തുപണിക്കർ, ആണ്ടി പണിക്കർ എന്നിവർ ദീപം തെളിയിച്ചു. ജില്ല പ്രസിഡന്റ് സി കെ ബാബു വടയം സംഘടനയുടെ ഭരണഘടനാ കരട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സജീഷ് അരൂർ സ്വാഗതം ആശംസിച്ചു. മുത്തുവന വിജയൻ, വികേഷ് നന്തി, ബാലകൃഷ്ണൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. ഈ വിഷയത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നാവശ്യപ്പെട്ടു. എം.ബി.ബി.എസ് ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ 31 പേരെ കൺവെൻഷനിൽ അനുമോദിച്ചു. രജീഷ് കല്ലാച്ചി നന്ദി പ്രകാശിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ലിനീഷ് നരിപ്പറ്റ പ്രസിഡന്റ്, സജീഷ് അരുർ സെക്രട്ടറി, രജീഷ് കല്ലാച്ചി ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.
Theyyam and Thotam songs should not be made into folk arts and folk songs - Theyyam Kettiyatta Organization






            





















                                




