വളയം : (nadapuram.truevisionnews.com) 'ചെങ്കൊടിയോട് കളിച്ചവരാരും കൈയ്യും വീശി പോയിട്ടില്ല" ചങ്ക് പൊട്ടുമാറ് ഉറക്കെ മുദ്രാവാഖ്യങ്ങളുമായി പ്രസ്ഥാനത്തിൻ്റെ കാവൽ ഭഡൻമാർ തെരുവിൽ ഇറങ്ങിയപ്പോൾ വളയം അങ്ങാടിയിൽ പ്രതിഷേധംഅണപൊട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച കോൺഗ്രസ് നേതാവിനെതിരെ വളയത്ത് സിപിഐഎം പ്രതിഷേധ പരിപാടിയിൽ സ്ത്രികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ അണിനിരന്നു.

ജില്ലാ കമ്മറ്റി അംഗം എഎം റഷീദ് ഉദ്ഘാടനം ചെയ്തു. എ.കെ രവീന്ദ്രൻ അധ്യക്ഷനായി. കെ.പി പ്രദീഷ്, കെ.എൻ ദാമോദരൻ എന്നിവർ സംസാരിച്ചു. എം ദിവാകരൻ സ്വാഗതം പറഞ്ഞു.



കോൺഗ്രസ് നേതാവ് റിജിൻ മാക്കുറ്റി മുഖ്യമന്ത്രിയെ തെറിവിളിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്തിന് പിന്നിൽ തെരത്തെടുപ്പ് ലക്ഷ്യമിട്ട് നാട്ടിൽ കലാപമുണ്ടാക്കാനായിരുന്നുവെന്ന് സി.പി.ഐ.എം നേതാക്കൾ പറഞ്ഞു.
CPI(M) protests in Valayam




























.png)

.png)

.png)




