ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പ്രസിദ്ധമായ ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ മണ്ഡലമാസം മുഴുവനും ഭക്തർക്കായി നടത്തുന്ന പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രം നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ഈ പ്രസാദ ഊട്ട് സംഘടിപ്പിക്കുന്നത്.വൃശ്ചികം 1 മുതൽ ഉച്ചക്ക് 12.30 മുതൽ 2 മണി വരെയാണ് പ്രസാദ ഊട്ട്.
തുടർച്ചയായി നാലാമത്തെ വർഷമാണ് ക്ഷേത്രത്തിൽ മണ്ഡലമാസം മുഴുവൻ പ്രസാദ ഊട്ട് നടത്തുന്നത്. ഇതിനാവശ്യമായ അരി, പച്ചക്കറികൾ, നാളികേരം എന്നിവ ഭക്തർക്ക് ഊട്ടുപുരയിൽ സമർപ്പിക്കാവുന്നതാണ്.
ക്ഷേത്ര നവീകരണ കമ്മറ്റി യോഗത്തിൽ നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സരാജ് മണലാട്ട്, ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ, നവീകരണ കമ്മറ്റി ഭാരവാഹികളായ ഹരീന്ദ്രൻ പാറേക്കാട്ടിൽ, പി.ബാലൻ, കിഴക്കയിൽ കുഞ്ഞിരാമൻ, പത്മിനി രാഘവൻ, മാതൃ സമിതി പ്രസിഡണ്ട് ദേവി കുമ്മത്തിൽ, സെക്രട്ടറി വനജ ബാലൻ എന്നിവർ പ്രസംഗിച്ചു.കമ്മറ്റിയംഗവും, സപ്താഹ കമ്മറ്റി ജോയൻ്റ് കൺവീനറുമായിരുന്ന എൻ.സി. ബാലന്റെ നിര്യാണത്തിൽ നവീകരണ കമ്മറ്റി അനുശോചിച്ചു.
Iringanur, Mahashiva Temple Prasada Oottu




































