വാണിമേൽ: (nadapuram.truevisionnews.com) കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യു.ഡി.എഫ്. തുടർച്ചയായി ഭരിക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനായി യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ യാത്ര ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ നിർവഹിച്ചു.
ചേരനാണ്ടി മുക്കിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ജാഥാ ക്യാപ്റ്റൻ അഷ്റഫ് കൊറ്റാല, വൈസ് ക്യാപ്റ്റൻ എൻ.കെ. മുത്തലിബ് എന്നിവർ ചേർന്ന് സി.കെ. സുബൈറിൽ നിന്ന് പതാക ഏറ്റുവാങ്ങി.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ കെ നവാസ് ജാഥ നായകരെ ഷാൾ അണിയിച്ചു. സംഘാടകസമിതി ചെയർമാൻ എം കെ മജീദ്, കൺവീനർ കെ ബാലകൃഷ്ണൻ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ.
എം കെ അഷ്റഫ്, കോൺഗ്രസ് നേതാവ് വി എ ആൻ്റണി, ഗ്രാമപഞ്ചായത്ത് മെhമ്പർ വി കെ മൂസ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി കെ മൊയ്തുട്ടി, ജാഥ ഡയറക്‌ടർ കെ വി കുഞ്ഞമ്മദ്, കോഡിനേറ്റർ ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റംഷീദ് ചേരനണ്ടി സ്വാഗതം പറഞ്ഞു.
Vanimel Panchayat, development, progress journey











































