നാദാപുരം : (https://nadapuram.truevisionnews.com/) എല്ലാ ഇനത്തിലും മത്സരിച്ച് എ ഗ്രേയിഡ് നേടി 80ൽ 80 പോയിൻ്റ് സ്വന്തമാക്കി വളയം യുപി സ്കൂൾ മികവിൻ്റെ കിരീടം ചൂടി. നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ജനറലിൽ വളയം യുപി സ്കൂളിന് ഓവറോൾ കിരീടം.
മറ്റ് അഞ്ച് വിദ്യാലയങ്ങളും കിരീടം പങ്കിട്ടു. ഇന്നലെ രാത്രി വൈകി തിരശ്ശീല വീണ നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ചരിത്ര വിജയം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളയം ഗവ.ഹയർ സെക്കണ്ടറി 290 പോയൻ്റ് നേടി ചാമ്പ്യൻമാറായി.
എല്ലാ ഇനങ്ങളിലും പങ്കെടുത്തുവെന്ന പ്രത്യേകത കൂടി വളയത്തിന് സ്വന്തം. ഓവറോൾ കിരീടം കലോത്സവത്തിന് നേതൃത്വം നൽകിയ പിടിഎ പ്രസിഡൻ്റ് പി.പി സജിലേഷ്, പി പി സുഹൈൽ മാസ്റ്ററും ടീമംഗങ്ങളും ട്രോഫി സ്വീകരിച്ചു.
Nadapuram Sub-District School Kalolsavam, UP wins overall title











































