നാദാപുരം: (https://nadapuram.truevisionnews.com/) ഉപജില്ല സ്കൂൾ കലോത്സവത്തിൽ വേറിട്ട പത്രപ്രവർത്തനം നടത്തി കലോൽസവത്തിന് നിറം നൽകിയ ഉപജില്ലയിലെ ഒൻപത് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും അധ്യാപകരെയും കലോൽസവ വേദിയിൽ ആദരിച്ചു.
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ സിഎച്ച് സനൂപ് സർട്ടിഫിക്കറ്റും ഉപഹാരവും സമ്മാനിച്ചു. ലിറ്റിൽ കൈറ്റ്സ് മീഡിയ വിംഗ് ചെയർമാൻ റഷീദ് കോടിയൂറ അധ്യക്ഷനായി. കൈറ്റ്സ് ജില്ലാ പരിശീലകൻ പ്രജീഷ് തളിക്കര, പ്രചരണ സമതി കൺവീനർ വി.ടി രാഗേഷ്, എഡിറ്റർ ജാഫർ ഇരുന്നലാട്, കോർഡിനേറ്റർമാരായ അലി അസ്ഹർ, ശഹർബാൻ, ടി.കെ അനിഷത്ത്,മനാഫ്,പ്രഭിത പ്രസംഗിച്ചു.
Little Kites congratulates Little Journalists





































