നാദാപുരം: (https://nadapuram.truevisionnews.com/) ഉപജില്ലാ തലത്തിൽ നടത്തിയ 'വാക്കുകളുടെ പൂക്കാലം തനത് വായനാ പരിപോഷണ പദ്ധതിയിൽ വായന വീഡിയോ ഡോക്യുമെന്റേഷൻ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാദാപുരം നോർത്ത് എം എൽ പി സ്‌കൂളും രണ്ടാം സ്ഥാനം കുയ്‌തേരി എം എൽ പിയും മൂന്നാം സ്ഥാനം കുമ്മങ്കോട് ഈസ്റ്റ് എൽ പി സ്‌കൂളും പ്രത്യേക പരാമർശത്തിൽ കുമ്മങ്കോട് സൗത്ത് എൽ പി , ഭുഉമിവാതുക്കൽ എം എൽ പി , വെള്ളൂർ എം എൽ പി, കെ കെ എം എൽ പി എസ് അരൂർ, തൂണേരി വെസ്റ്റ് എൽ പി, കല്ലാചീമ്മൽ എം എൽ പി , പെരുമുണ്ടച്ചേരി എസ് വി എൽ പി, എന്നിവരും യു പി വിഭാഗത്തിൽ വളയം യൂ പി ഒന്നാം സ്ഥാനവും , എം യു പി വാണിമേൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനാകുറിപ്പ് തയ്യാറാക്കൽ എൽ പി വിഭാഗത്തിൽ ചെറുമോത്ത് എം എൽ പി ഒന്നാം സ്ഥാനവും ജാതിയേരി എം എൽ പി രണ്ടാം സ്ഥാനവും ചേലക്കാട് എം എൽ പി മൂന്നാം സ്ഥാനവും പ്രത്യേക പരാമർശത്തിൽ ചെക്ക്യാട് ഈസ്റ്റ് എൽ പി , വളയം നോർത്ത് എൽ പി , വെള്ളൂർ സൗത്ത് എൽ പി , ചെറുവള്ളൂർ എൽ പി , കൊടിയൂറ എൽ പി , കല്ലാച്ചീമ്മൽ എം എൽ പി , വേവം എൽ പി , വെള്ളൂർ എം എൽ പി യും യു പി വിഭാഗത്തിൽ ജി യു പി എസ് നാദാപുരം ഒന്നാം സ്ഥാനവും എം യു പി എസ് വാണിമേൽ രണ്ടാം സ്ഥാനവും ജി യു പി എസ് കല്ലാച്ചി മൂന്നാം സ്ഥാനവും നേടി.
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ നാദാപുരം ഉപജില്ലയിൽ എ ഇ ഒ സനൂപ് നിർദ്ദേശിച്ച വാക്കുകളുടെ പൂക്കാലം വായനാ പരിപോഷണ പരിപാടിയിൽ ഉപജില്ലയിലെ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിലൂടെ പന്ത്രണ്ടായിരത്തോളം പുസ്തക വായന നടന്നു എന്നുള്ളത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കുന്നു.
അതോടൊപ്പം ഈ പദ്ധതിയിലൂടെ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ സാധിച്ചു എന്നുള്ളതും ഈ പദ്ധതിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.



പരിപാടിയിൽ കവി വീരാൻകുട്ടി, നാദാപുരം എഇഒ സനൂപ് സി എച്ച് , ബി പി സി സജീവൻ മാസ്റ്റർ, ബംഗ്ലത്ത് മുഹമ്മദ്, വിവിധ സ്‌കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായി.
Trophies for the winners of the Flower of Words Festival













































