കലോത്സവത്തിൽ ആൾമാറാട്ടം; സ്കൂളിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

 കലോത്സവത്തിൽ ആൾമാറാട്ടം; സ്കൂളിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം
Nov 15, 2025 04:02 PM | By Roshni Kunhikrishnan

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ഉപജില്ല കലോത്സവത്തിൽ ആൾമാറാട്ടം നടത്തി വിദ്യാർത്ഥിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ സ്കൂളിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.

പഞ്ചായത്ത് തല കലോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചെറുമോത്ത് എം.എൽ.പി.സകൂൾ അധികൃതർ ഇതിന് വിരുദ്ധമായി അറബിക് വിഭാഗത്തിൽ മറ്റൊരു കുട്ടിയുടെ പേര് സമർപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഉപജില്ല കലോത്സവ വേദിയിൽ ഈ കുട്ടി മത്സരിക്കുന്നത് കണ്ട മറ്റ് സ്കൂൾ അധികൃതർ എ.ഇ.ഒ.ക്ക് പരാതി നൽകിയതോടെയാണ് ആൾമാറാട്ടം പുറത്തായത്. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു.

എന്നാൽ ചില സംഘടന പ്രതിനിധികൾ ഇടപെട്ട് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ പേരും ഗ്രേഡും ഒഴിവാക്കി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ഇതിനെതിരെയാണ് ചില അധ്യാപകരിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നത്.

ഇതേ സ്കൂൾ ആതിഥേയത്തം വഹിച്ച വളയം പഞ്ചായത്ത് കലോത്സവത്തിൽ വിധി നിർണ്ണയത്തിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതി നിലനിൽക്കെയാണ് പുതിയ വിവാദവും ഉണ്ടായത്.






പരാതി ലഭിച്ചതിനെത്തുടർന്ന് നാദാപുരം എ ഇ ഒ സ്കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് ചേർക്കുകയും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് ബോധപ്പെടുത്തുകയും ചെയ്തു . ഇതേ തുടർന്ന് പ്രശ്നം അവസാനിച്ചതായും പരാതി നൽകിയവർ അറിയിച്ചു .





Impersonation at Nadapuram Sub-District youth Festival

Next TV

Related Stories
മുടവന്തേരിയിൽ മത വിജ്ഞാന വേദിക്ക് നാളെ  തുടക്കം

Nov 15, 2025 08:29 PM

മുടവന്തേരിയിൽ മത വിജ്ഞാന വേദിക്ക് നാളെ തുടക്കം

ഖുർആൻ മനപഠനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും...

Read More >>
വികസന പദ്ധതികൾ എൽ ഡി എഫ് ന് വിജയം സമ്മാനിക്കും - പി എം ജോസഫ്

Nov 15, 2025 07:33 PM

വികസന പദ്ധതികൾ എൽ ഡി എഫ് ന് വിജയം സമ്മാനിക്കും - പി എം ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പ്, എൽഡിഎഫ്,വൻ വിജയം ...

Read More >>
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് വാണിമേലിൽ സ്വീകരണം നൽകി

Nov 15, 2025 11:11 AM

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് വാണിമേലിൽ സ്വീകരണം നൽകി

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി, നാദാപുരം ഡിവിഷൻ, യു.ഡി.എഫ്...

Read More >>
'വാക്കുകളുടെ പൂക്കാലം'; വിജയികൾക്കുള്ള ട്രോഫികൾ നൽകി

Nov 15, 2025 09:23 AM

'വാക്കുകളുടെ പൂക്കാലം'; വിജയികൾക്കുള്ള ട്രോഫികൾ നൽകി

വാക്കുകളുടെ പൂക്കാലം വിജയികൾക്കുള്ള ട്രോഫികൾ...

Read More >>
Top Stories