നാദാപുരം: (https://nadapuram.truevisionnews.com/) മുടവന്തേരി ജംഇയ്യത്തു ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുർദിന മത വിജ്ഞാന വേദി നാളെ ( ഞായർ ) ആരംഭിക്കും. ചെരിപ്പോളി ബദ് രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മനപാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കും. അസർ നിസ്കാരാനന്തരം ചരിത്രപ്രസിദ്ധമായ എണവളളൂർ ഫീ സബീൽ മഖാം
സിയാറത്തോടെ പരിപാടി തുടങ്ങും.മഗരിബ് നമസ്കാര ശേഷം പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും സയ്യിദ് ശറഫുദ്ദീൻ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. പണ്ഡിതന്മാരും വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക പ്രമുഖരും പങ്കെടുക്കും രാത്രി 8 മണിക്ക് സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി പള്ളിക്കൽ പ്രഭാഷണം നടത്തും തുടർന്നുള്ള ദിവസങ്ങളിൽ ബഷീർ ഫൈസി ദേശമംഗലം, ശരീഫ് റഹ്മാനി നാട്ടുകൽ, കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
നിർദ്ദിഷ്ട ബദരിയ്യ ദഅവാ- കോളേജിന്റെ തറക്കല്ലിടൽ കർമ്മവും ഇന്ന് നടക്കും. സംഘാടകസമിതി യോഗത്തിൽ പ്രസിഡണ്ട് മമ്മു ഹാജി അധ്യക്ഷനായി. പ്രിൻസിപ്പൽ ഹാഫിള് മുഹമ്മദലി ദാരിമി. അൽഹാഫിള് മുഹമ്മദ് സിയാം ചെറുവാഞ്ചേരി, മൂസ മാസ്റ്റർ എ പി കെ, വൈസ് പ്രസിഡണ്ട് മൂസ ചെരിപ്പോളി.
അബ്ദുല്ല ഹാജി താറ്റിൽ, അഷ്റഫ് തുണ്ടിയിൽ, മുത്തലിബ് എംബിസി. ഫൈസൽ കുയ്തേരി. അഹമ്മദ് ജാതിയിൽ അസീസ് മുടവന്തേരി, സ്വാഗതസംഘം ചെയർമാൻ അഹമ്മദ് ഹാജി പീടി കക്കണ്ടിയിൽ, കൺവീനർ സലാം പുത്തൻ കൊയിലോത്ത് സംസാരിച്ചു.



Quran memorization and encouragement for students












































