വില്ല്യാപ്പള്ളി:(https://vatakara.truevisionnews.com/) അഴിമതി ഇല്ലാത്ത വികസനം നടപ്പിലാക്കുന്നതിനും ജനങ്ങൾക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും എസ് ഡി പി ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അഭ്യർത്ഥിച്ചു.
വില്ല്യാപ്പള്ളി അരയാക്കൂൽതാഴയിൽ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർഥികൾക്കുള്ള സ്വീകരണത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ ജയിച്ച സ്ഥലങ്ങളിലൊക്കെ കൃത്യവും ശാസ്ത്രീയവുമായ രീതിയിലുള്ള വികസനവുമാണ് നടപ്പിൽ വരുത്തിയുട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ എസ്.ഡി.പി.ഐ യെ ഏറ്റെടുക്കുകയാണ്.
ഈ തെരെഞ്ഞെടുപ്പിലും മികവാർന്ന വിജയങ്ങൾ കൈവരിക്കാൻ എസ്.ഡി.പി.ഐ സർവ്വ സജ്ജമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്‌ദുൾ ഹമീദ്, സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ, ജില്ലാ സമിതി അംഗം ബി നൗഷാദ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി, മണ്ഡലം കമ്മിറ്റി അംഗം ആർ എം റഹീം മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
SDPI, CPA Latheef, Election



























.jpeg)
.jpeg)






