നാദാപുരം :(https://nadapuram.truevisionnews.com/) നാദാപുരത്തെ നാട്ടുകാരുടെ ജനമനസ്സുകളിൽ ഇടം നേടി ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ സ്ഥാനാർഥി പി താജുദ്ദീൻ പരൃടനം തുടങ്ങി.വിവധയിങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.ജനം താജുദ്ദീനെ നെഞ്ചിലേറ്റിയ ആവേശകരമായ കാഴ്ചയാണ് നാടെങ്ങും. സ്വീകരണ കേന്ദ്രങ്ങളിലെ വർദ്ധിച്ച ജനപങ്കാളിത്തം നാദാപുരം ഡിവിഷൻ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനമായി മാറുകയാണ്.
നാദാപുരം രണ്ടാം വാർഡ് കാപ്പാറോട്ട് മുക്കിൽ സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറയിൽ മുക്ക്, ബിനു സ്‌മാരകം, കുറുങ്ങോട്ടുകണ്ടി പീടിക, കൂവ്വക്കാട്, പൗർണ്ണമി വായനശാല, ചേലക്കാട് ടൗൺ, കരിമ്പിൽതാഴെ, വരിക്കോളി മാണിക്കോത്ത് കനാൽ, നരിക്കാട്ടേരി, പനയുള്ളപറമ്പ്, കുമ്മങ്കോട്,ഹെൽത്ത് സെൻ്റർ , കക്കംവെള്ളി കനാൽ, നാദാപുരം ടൗൺ, കല്ലാച്ചി ടൗൺ, ചെറുമോത്ത്, ജാതിയേരി വയലോളി മുക്ക്, ചെക്ക്യാട് ബേങ്ക് പരിസരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷംവേവത്ത് സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ വി പി കുഞ്ഞികൃഷ്ണൻ, കെ പി കുമാരൻ,രജീന്ദ്രൻ കപ്പള്ളി, കെ ശ്യാമള,എരോത്ത് ഫൈസൽ,കരിമ്പിൻ ദിവാകരൻ,ടി സുഗതൻ, വൈശാഖ് കല്ലാച്ചി എന്നിവർ സംസാരിച്ചു.വ്യാഴം രാവിലെ കളത്തറയിൽ നിന്നും ആരംഭിക്കുന്ന പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കക്കട്ടിൽ സമാപിക്കും.


District Panchayat candidate P. Tajud has captured a place in the hearts of the people.











































