നാദാപുരം : (https://nadapuram.truevisionnews.com/) ജനപക്ഷ വികസനത്തിന്റെ തുടർച്ചയ്ക്ക് വോട്ട് തേടി ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷൻ സ്ഥാനാർത്ഥി കെ സുബിനയുടെ ഒന്നാംഘട്ട പര്യടനത്തിന് തുടക്കമായി.ഗ്രാമീണ മേഖലയിലെ ഉജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സ്ഥാനാർത്ഥിയുടെ പര്യടനം.എടച്ചേരി ഡിവിഷനിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. പൂക്കൾ നൽകിയും ഹാരമണിയിച്ചു സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിച്ചു.മുടവന്തേരിയിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങണ്ണൂർ, ഇരിങ്ങണ്ണൂർ നോർത്ത്, കായപ്പനച്ചി, നെല്ലിക്കന്‌ടവിടമുക്ക്, ചെക്ക്‌മുക്ക്, കോട്ടേമ്പ്രം,ബാലവാടി, തുരുത്തി,എടച്ചേരി നോർത്ത്, ചുണ്ടയിൽ,കോറോത്ത് ചന്ദ്രൻ സ്‌മാരകം, കാക്കന്നൂർ, കളിയാംവെള്ളി,വെങ്ങോളി, ആലിശ്ശേരി, എടച്ചേരി ടാക്കീസ് റോഡ്,തെക്കയിൽ മുക്ക്, കോടഞ്ചേരി മലബാർ ക്ലബ്ബ്, മുടപ്പിലായി താഴെ, നെല്ലിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊളശ്ശേരിയി സമാപിച്ചു.
ടി അനിൽകുമാർ,അഡ്വ പി രാഹുൽ രാജ്, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്,വി പി സുരേന്ദ്രൻ,ടി കെ അരവിന്ദാക്ഷൻ,ഇ കെ സജിത്ത് കുമാർ,എം പി വിജയൻ,സി കെ ബാലൻ, സന്തോഷ് കക്കാട്ട്, ഗംഗാധരൻ പാച്ചാക്കര,എൻ കെ മിഥുൻ,എം ശരത്ത്,കെ മിഥുൻ എന്നിവർ സംസാരിച്ചു.വ്യാഴം രാവിലെ തൂണേരി ബാലവാടിയിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകീട്ട് നടേമ്മൽ സമാപിക്കും


.
K Subina's candidate tour begins








































