നാദാപുരം: [nadapuram.truevisionnews.com] ഉപജില്ലാ, പഞ്ചായത്ത്തല കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചേലക്കാട് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
പ്രശസ്ത സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഹമീദ് ഹാജി മരുന്നൂർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആർ. നാരായണൻ, ഇ.എം. കുഞ്ഞമ്മദ് ഹാജി, കെ.എം. രാജൻ, എം.പി.ടി.എ. പ്രസിഡന്റ് ബീന ടി.പി., മഴവിൽ മനോരമ കോമഡി ഫെം ആർട്ടിസ്റ്റ് ടി.പി. വിനോദൻ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.
ഹെഡ്‌മാസ്റ്റർ ഇ.പ്രകാശൻ സ്വാഗതം പറഞ്ഞു. എസ്ആർജി കൺവീനർ ഫൗസിയ ടി.കെ. നന്ദി അർപ്പിച്ചു.
Chelakkad LP School, art festival winners, felicitation



































.jpeg)
.jpeg)
.jpeg)





