നാദാപുരം: [nadapuram.truevisionnews.com] ബാർ അസോസിയേഷനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 6-ന് വൈകിട്ട് 4 മണിക്ക് നടക്കും.
ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. എസ്. ബിന്ദു കുമാരി മുഖ്യപ്രഭാഷണം നടത്തും. ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദ്, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.രഞ്ജിത്ത്, മുൻസിഫ് ബി. യദുകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
കെട്ടിട നിർമാണത്തിനായി സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ മുന്നുനില കെട്ടിടമാണിത്.
വാർത്താസമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രമോദ് കക്കട്ടിൽ, അഡ്വ. വി. അലി, അഡ്വ. പി. ടി. അഖിലേഷ്, അഡ്വ. എൻ. ജെഷിൻ ബാബു, അഡ്വ. എസ്. ശിവലത എന്നിവരും പങ്കെടുത്തു.
Bar Association, inauguration



































.jpeg)








