വോട്ടർമാർ അറിഞ്ഞിരിക്കാൻ! തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

വോട്ടർമാർ അറിഞ്ഞിരിക്കാൻ! തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
Dec 4, 2025 12:40 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വിവിധ തരത്തിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകും.

സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡികാർഡാണ് ഉപയോഗിക്കുക. എന്നാൽ അത് കൈവശമില്ലാത്തവർക്കും മറ്റ് അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.

വോട്ട് രേഖപ്പെടുത്താൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ:

1.ആധാർ കാർഡ്

2 .പാൻ കാർഡ്

3.ഡ്രൈവിങ് ലൈസൻസ്

4.പാസ്പോർട്ട്

5.ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

6.സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഫോട്ടോ ഐഡി

7.ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്

8.തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്

9.എൻ.പി.ആർ.–ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്

10.പെൻഷൻ രേഖ

11.എംപി/ എംഎൽഎ/എംഎൽസിമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ

12.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്

വോട്ടർ ഐഡി ഇല്ലാത്തവർക്കും ഈ രേഖകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാം.

Local government elections, what identification documents are required

Next TV

Related Stories
പുറമേരിയിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

Dec 4, 2025 11:04 AM

പുറമേരിയിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

പുറമേരി,കുടുംബസംഗമം,യു.ഡി.എഫ്...

Read More >>
ചേലക്കാട് എൽ.പി. സ്കൂളിലെ കലാമേള ജേതാക്കളെ അനുമോദിച്ചു

Dec 4, 2025 10:35 AM

ചേലക്കാട് എൽ.പി. സ്കൂളിലെ കലാമേള ജേതാക്കളെ അനുമോദിച്ചു

ചേലക്കാട് എൽ.പി. സ്കൂൾ, കലാമേള ജേതാക്കൾ,...

Read More >>
Top Stories










News Roundup