വാണിമേൽ: [nadapuram.truevisionnews.com] കരുകുളം, പുതുക്കയം, കന്നുകുളം മേഖലകളിൽ എൻഡിഎ സ്ഥാനാർഥികളുടെ 12 പ്രചാരണ ബോർഡുകൾ തകർത്തെന്ന പരാതിയുമായി ഭാരവാഹികൾ വളയം പൊലീസ് സ്റ്റേഷനിൽ എത്തി.
സി.പി.എം. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് എം.സി. അനീഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ജോയ് ജെയിൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.
അതേസമയം, തൊട്ടിൽപാലം പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ ബോർഡുകൾ മോഷണം പോയെന്നും പരാതി. കാവിലുംപാറ പഞ്ചായത്തിലെ 2-ാം വാർഡ് സ്ഥാനാർഥി റോബിൻ ജോസഫ്, റസീന നൗഷാദ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി പി.എസ്. സിദ്ധാർത്ഥ് എന്നിവരുടെ പേരിൽ കരിങ്ങാട്–കോളിത്തെറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് കാണാതായത്.
NDA, UDF, local elections











































