നാദാപുരം: [nadapuram.truevisionnews.com] ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി കെ. കെ. നവാസ് നടത്തുന്ന മൂന്നാം ദിവസത്തെ ജനസമ്പർക്ക യാത്ര നാദാപുരം മേഖലയിൽ ഉത്സാഹപൂർണ്ണമായി മുന്നേറി.
ചെക്യാട് ജാതിയേരി കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ നിർവഹിച്ചു. സി.സി. ജാതിയേരി അധ്യക്ഷനായിരുന്നു. പര്യടനവുമായി ബന്ധപ്പെട്ട വിവിധ സ്വീകരണങ്ങളിലുടനീളം കെ.വി. അർഷാദ്, ടി.കെ. ഖാലിദ്, അബ്ദുല്ല വയലോളി, അഹമ്മദ് കുറുവയിൽ, ബി.പി. മൂസ, സി.എച്ച്. ഹമീദ്, ഹാരിസ് കൊത്തിക്കുടി, വി.കെ. സൂപ്പി ഹാജി, കെ.എം. ഹംസ, പൊയിൽ ഇസ്മായിൽ, അഡ്വ. എ. സജീവൻ, എൻ.കെ. മൂസ മാസ്റ്റർ, എം.കെ. അഷ്റഫ്, മണ്ടോടി ബഷീർ മാസ്റ്റർ, മജീദ് കുവ്യ്തേരി തുടങ്ങിയവർ പങ്കെടുത്തു.
കല്ലുമ്മൽ, വയലോളി താഴെ, പുളിയാവ്, ചെക്യാട്, വേവം, പാറക്കടവ്, ഉമ്മത്തൂർ, താനക്കോട്ടൂർ, ചെറുമോത്ത്, ചേലംമുക്ക്, വയൽപീടിക, സി.സി.മുക്ക്, കുവ്യ്തേരി, കോടിയൂറ, കുറ്റിയിൽപീടിക, താവോട്ടുമുക്ക് എന്നിവിടങ്ങളിലെ സ്വീകരണമൊക്കെയും ആവേശകരം.
തുടർന്ന് പര്യടനം ഭൂമിവാതുക്കൽ അങ്ങാടിയിൽ സമാപിച്ചു. എൻ.കെ. ഇബ്രാഹിം, മോഹനൻ പാറക്കടവ്, അഷ്റഫ് പൊയ്ക്കര, വി.വി. മുഹമ്മദ് അലി, ചാലിൽ ഹസൻ, അഹമ്മദ് കുറുവയിൽ, സി.എച്ച്. ഹമീദ്, കൊറോത്ത് അഹമ്മദ് ഹാജി, ടി.എം.വി. ഹമീദ്, സഫിയ വയലോളി, വി.കെ. മൂസ മാസ്റ്റർ, സുബൈർ തോറ്റക്കാട്, അഡ്വ. ഫായിസ് ചെക്യാട്, എം.കെ. നൗഷാദ്, വി.കെ. ജാഫർ, കെ.വി. കുഞ്ഞമ്മദ് എന്നിവർ വിവിധ സ്വീകരണങ്ങളിൽ സംസാരിച്ചു.
Nadapuram Division, UDF Candidate, Public Relations Yatra









































