നാദാപുരം: [nadapuram.truevisionnews.com] തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ ഗൃഹസന്ദർശനം കൊടുമ്പിരി കൊള്ളുമ്പോഴും, മുടക്കമില്ലാതെ കഞ്ഞി വിതരണത്തിലേർപ്പെട്ടിരിക്കുകയാണ് നാദാപുരം എ. കണാരേട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ.
നാദാപുരം പഞ്ചായത്തിലെ തീപാറുന്ന പോരാട്ടം നടക്കുന്ന15ആം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ പ്രദീപനും നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ 10 വർഷത്തോളമായി കൊടുത്തു കൊണ്ടിരിക്കുന്ന ഉച്ചഭക്ഷണവും കഞ്ഞി വിതരണത്തിൽ മുടക്കമില്ലാതെ സഹായിച്ചു കൊണ്ടിരിക്കുന്നു.
ഗവൺമെന്റ് ആശുപത്രിയിൽ എത്തുന്ന രോഗികൾകും, കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി പ്രഭാതത്തിൽ കഞ്ഞിയും, ഉച്ചയ്ക്ക് ചോറും കൊടുക്കുന്നത് എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിലാണ്.
പ്രളയകാലത്തും പേമാരിയിലും ,നിപ്പകാലത്തും, കോവിഡ് കാലത്തും തെരഞ്ഞെടുപ്പായാലും ഭക്ഷണ വിതരണത്തിന് യാതൊരു മുടക്കവും വരുത്താറില്ല . കോവിഡ്കാലത്ത് ഗവൺമെന്റ് ആശുപത്രിയിൽ രോഗികളെ സഹായിക്കാൻ വളണ്ടിയർ ആയും പ്രദീപൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി കാലത്ത് ആർ ആർ ടി വളണ്ടിയർ എന്ന നിലയിൽ രോഗികൾക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും പ്രദീപൻ മികച്ച സേവനം കാഴ്ച വെച്ചിട്ടുണ്ട്.
Nadapuram A. Kanarettan Charitable Trust










































