ഒഞ്ചിയം:(https://vatakara.truevisionnews.com/) താലൂക്കിലെ 2024-25 വർഷത്തെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്ക്‌കാരം ചോറോട് സഹകരണ ബാങ്കിന് ലഭിച്ചു.
നിക്ഷേപ വർധന, വായ്പാ വിതരണം, കുടിശ്ശിക നിവാരണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ച് വടകര സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശൻ പുരസ്കാര വിതരണം നിർവഹിച്ചു.
ആയാടത്തിൽ രവിന്ദ്രൻ അധ്യക്ഷനായി ബാങ്ക് പ്രസിഡന്റ് വി ദിനേശൻ, സെക്രട്ടറി എ സുരേഷ്, ഭരണസമിതി അംഗങ്ങളായ മധു കുറുപ്പത്ത്, ടി കെ ബാബു, പി രഘുലാൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി, അസി.രജിസ്ട്രാർ പി ഷിജ, അസി.ഡയറക്ടർ കെ വി ഷാജി എന്നിവർ സംസാരിച്ചു.
Chorode Bank wins the award for best cooperative institution









.jpeg)
































