നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ പഞ്ചായത്തിലെ കനത്ത തോൽവിക്ക് പിന്നാലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി. ഒരു വിഭാഗം പ്രവർത്തകർ ഭൂമിവാതുക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് ലീഗ് ഓഫീസിലേക്ക് ഇരച്ചുകയറി ഓഫീസ് പുട്ടി.
ഞായർ രാത്രി എട്ടരയോടെയാണ് നൂറിലേറെ പ്രവർത്തകർ മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. പരിസരത്ത് എത്തിയ പ്രവർത്തകർ കൂട്ടമായി ഇരച്ചുകയറുകയായിരുന്നു.
മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. ഏറെ നാളായി വാണിമേൽ പഞ്ചായത്തിൽ മുസ്ലിംലീഗിൽ വിഭാഗീയ പ്രവർത്തനം രുക്ഷമായിരുന്നു.
പഞ്ചായത്ത് തെരഞെഞ്ഞെടുപ്പിലെ കനത്ത തോൽവിയെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ സമൂഹമാധ്യമങ്ങളിലും തെരുവിലും കൈയാങ്കളിയും പോർവിളിയും നടത്തുകയും ചെയ്‌തു. മണ്ഡലം നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.

എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം വീണ്ടും തെരുവിലിറങ്ങിയത്.
Demand to dissolve the League Panchayat Committee



































