വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം സമാപിച്ചു

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം സമാപിച്ചു
Jan 12, 2026 10:55 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി. എം നാണു അധ്യക്ഷനായി. തയ്യിൽ രാജൻ, കെ.കെ പ്രഭാകരൻ, എം.ബി ഗോപാലൻ, എൻ.ടി ഹരിദാസൻ എന്നിവർ സംസാരിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശ്രീധരൻ സ്വാഗതവും സി.മുരളി നന്ദിയും പറഞ്ഞു.

വിജയികൾക്ക് പഞ്ചായത്ത് അംഗം കെ.സഞ്ജീവൻ സമ്മാനങ്ങളും സാക്ഷ്യപത്രവും വിതരണം ചെയ്തു.

Children's Festival concludes

Next TV

Related Stories
Top Stories