നാദാപുരം: [nadapuram.truevisionnews.com] തുണേരി പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്യാമ്പും വായ്പാമേളയും സംഘടിപ്പിച്ചു. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പി സുധ അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്‌സൺ ഇ.കെ റംഷീന, പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ, എം.വി ഉഷ, പ്രജിത മാനങ്കര, മലോൽ നിജിത, അസി. സെക്രട്ടറി എൻ.വിനീത എന്നിവർ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ എം.വി ഷീന സ്വാഗതം പറഞ്ഞു.
Women's self-employment awareness camp and loan fair









































