വടകര: (https://vatakara.truevisionnews.com/) ചെമ്പക റിസർച്ച് ആൻറ് ട്രെയ്നിങ് സെൻ്റർ (CRCTC) ലെ കോൾ ചെമ്പക സൊസൈറ്റി ഫോർ എഡ്യൂ കെയർ, തിരുവനന്തപുരം രാജ്യ വ്യാപകമായി നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ അവാർഡിന് അർഹമായത്.
കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡിനാണ് ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ നിന്നായി വടകര അമൃത പബ്ലിക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. സമഗ്രമായ ഗവേഷണം, അക്കാദമിക് മൂല്യനിർണ്ണയം എന്നിവയുടെ അടിസ്ഥാനത്തിൽ 18മാസം നീണ്ടു നിന്ന പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണ്ണയം നടത്തിയത്.
സ്കൂളിലെ നേതൃത്വ മികവ്, വിദ്യാഭ്യാസ സംസ്കാരം, അക്കാദമിക് സമീപനം, മൂല്യാധിഷ്ഠിത പഠനം, ദീർഘകാല വിദ്യാഭ്യാസ സ്വാധീനം എന്നിവയെല്ലാമാണ് പഠനത്തിന് വിധേയമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ താജ് വിവാൻറെ ഹോട്ടലിൽ നടന്ന ചെമ്പക നാഷനൽ കോൺഫറൻസ് ആൻ്റ് സ്കൂൾ എക്സലൻസ് അവാർഡ് 2026 എന്ന് ചടങ്ങിൽ ജനറൽ മാനേജർ ജെയ്ഡ് നരസിംഹനിൽ നിന്ന് സ്കൂളിന് വേണ്ടി ശ്രീനിവാസൻ കെ. ആർ അവാർഡ് ഏറ്റുവാങ്ങി.
Kerala Emerging Hostel Belt School Excellence Award for Amrita Public School, Vadakara



























.jpeg)





